വളപട്ടണം
പുഴയില് നിന്ന് പുതിയ ഇനം
മത്സ്യത്തെ കണ്ടെത്തി
കോഴിക്കോട്: വളപട്ടണം പുഴയില് നിന്ന് ശാസ്ത്രജ്ഞര് പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി. ഡാരിയോ യൂറോപ്സ് എന്നാണ് ഈ ഇനത്തിന് പേരു നല്കിയിരിക്കുന്നത്.
ലണ്ടനിലെ നാഷണല് ഹിസ്റ്ററി മ്യൂസിയത്തിന്റെ ക്യൂറേറ്റര് റാല്ഫ് ബ്രിട്സ്, എറണാകുളം സെന്റ് ആല്ബര്ട്സ് കോളേജിലെ അന്‍വര്‍ അലി, പോര്‍ച്ചുഗലിലെ യൂണിവേഴ്സിറ്റി ഓഫ് പോര്ട്ടോയിലെ ഗവേഷകന് സിബി ഫിലിപ്പ് എന്നിവരടങ്ങുന്ന സംഘമാണ് വയനാട്ടിലെ ബാരാപ്പോള് ജൈവമേഖലയുള്പ്പെടുന്ന വളപട്ടണം പുഴയില് നിന്ന് ഈ മത്സ്യയിനത്തെ കണ്ടെത്തിയത്. മൂന്നു സെന്റീ മീറ്റര് നിളത്തില് മഞ്ഞനിറത്തിലാണ് മത്സ്യം. ബാഡിഡ് വിഭാഗത്തില് പശ്ചിമഘട്ട നിരകളില് നിന്ന് ആദ്യമായി കണ്ടെത്തുന്ന മത്സ്യമാണിത്. ബാഡിഡ് കുടുംബത്തിലെ മറ്റു 19
ഇനം മത്സ്യങ്ങളും ഹിമാലയത്തിന്റെ കിഴക്കന് ഭാഗത്തു നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.
No comments:
Post a Comment